ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങാൻ എമർജൻസി എക്‌സിറ്റ് തുറന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇന്നലെ വ്യാഴാഴ്‌ച ചിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒരു യാത്രക്കാരനെ ലാൻഡ് ചെയ്‌ത വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് തുറന്ന് ചിറകിലേക്ക് നടന്ന് നിലത്തേക്ക് വീണതിനെത്തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച നേരം പുലരുന്നതിന് തൊട്ടുമുമ്പ് ലാൻഡ് ചെയ്ത വിമാനം ഗേറ്റിലേക്ക് ടാക്‌സി ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിന് മുൻപ് പുറത്തിറങ്ങാൻ യാത്രക്കാരൻ അക്ഷമനാകുകയും സീറ്റ് വിട്ട് വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കുകയുമായിരുന്നു. സാൻ ഡിയാഗോയിൽ നിന്ന് എത്തിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് ഇയാൾ ഉണ്ടായിരുന്നതെന്ന് ചിക്കാഗോ പോലീസ് പറഞ്ഞു.
അക്ഷമനായ യാത്രക്കാരനെ നിലത്തിട്ട് നേരിട്ട ശേഷം പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. വിമാനം പിന്നീട് ഗേറ്റിലെത്തി, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. എന്നിരുന്നാലും മറ്റ് വിമാനത്താവള പ്രവർത്തനങ്ങളെ ഈ സംഭവം ബാധിച്ചിട്ടില്ല,
കാലിഫോർണിയയിലെ എസ്‌കോണ്ടിഡോ എന്ന 57 കാരനെതിരെയാണ് അശ്രദ്ധമായ പെരുമാറ്റത്തിന് കേസെടുത്തിരുക്കുന്നത്.