ദുബായിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് സഹോദരിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ആളെ ഏർപ്പാടാക്കി സഹോദരൻ : രക്ഷകനായത് ഡെ​ലി​വ​റി ജീവനക്കാരൻ

Dubai- A man has been charged with kidnapping his sister following a financial dispute in Dubai.

ദുബായിലെ ദുബായ് ഇന്‍റർനാഷണൽ സിറ്റിയിൽ രണ്ട് അപരിചിതർ ടീസർ ഗൺ ഉപയോഗിച്ച് തെരുവിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു സ്ത്രീയെ ദുബായ് ഡെലിവറി റൈഡർ രക്ഷപ്പെടുത്തി.

കാറിൽ എത്തിയ രണ്ട് പേർ സ്ത്രീയെ ബലമായി പിടിച്ച് കൊണ്ട് പോകാൻ നടത്തിയ ശ്രമം ആണ് ഡെലിവറി റൈഡറായ യുവാവ് പരാജയപ്പെടുത്തിയത്. സ്ത്രീ ബഹളം വെക്കുകയും കരയുകയും ചെയ്തതോടെയാണ് ഡെലിവറി ജീവനക്കാരൻ എത്തിയത്. ഇവരെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ആക്രമികൾ ശ്രമിച്ചപ്പോൾ ഡെലിവറി ജീവനക്കാരനെ കൂടാതെ പരിസരത്തുള്ളവരും ഓടിയെത്തി.

എല്ലാവരും ഓടിയെത്തിയപ്പോൾ അജ്ഞാതർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസിൽ വിവരമറിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമികളായ രണ്ട് പേരെയും പിടിക്കൂടി. സ്ത്രീയുടെ സഹോദരൻ തന്നെയാണ് ഇവരെ തട്ടികൊണ്ട് പോകാൻ ആളെ നിയമിച്ചത്. സ്ത്രീയും സഹോദരനും തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു കാര്യം ചെയ്യാൻ സഹോദരനെ പ്രേരിപ്പിച്ചത്. തുടർന്ന് സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!