മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജെറ്റ് എയർവേസ് വീണ്ടും പറന്നു. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 2019 ന്റെ തുടക്കത്തിൽ എയർലൈൻ പ്രവർത്തനം നിർത്തിവച്ചിരുന്നു.
വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പരീക്ഷണ പറക്കലായിരുന്നു ഈ പറക്കൽ എന്നാണ് റിപ്പോർട്ട്.
Today, May 5, our 29th birthday, Jet Airways flew again! An emotional day for all of us who have been waiting, working, and praying for this day, as well as for Jet's loyal customers who can't wait for Jet to commence operations again. pic.twitter.com/2HcSHa0bTS
— Jet Airways (@jetairways) May 5, 2022
“ഇന്ന്, മെയ് 5, ഞങ്ങളുടെ 29-ാം ജന്മദിനം, ജെറ്റ് എയർവേയ്സ് വീണ്ടും പറന്നു! ഈ ദിവസത്തിനായി കാത്തിരിക്കുകയും ജോലി ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നമുക്കെല്ലാവർക്കും അതുപോലെ ജെറ്റിന്റെ വിശ്വസ്തരായ ഉപഭോക്താക്കൾക്കും ഒരു വൈകാരിക ദിനം. സന്തോഷകരമായ ഒരു യാത്ര മടക്കി കൊണ്ടുവരാന്‍ കഴിയുന്ന ഒരു എയര്‍ലൈന്‍ ഉണ്ടെങ്കില്‍, അത് ജെറ്റ് എയര്‍വേയ്സ് തന്നെയായിരിക്കും. ഈ അനുഭവത്തെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജെറ്റ് എയര്‍വേയ്സ് ഉടന്‍ മടങ്ങി വരും” എയർലൈൻ ട്വിറ്ററിൽ പറഞ്ഞു. പരീക്ഷണ വിമാനം പറന്നുയരുന്നതിന്റെ വീഡിയോ എയർലൈൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തിൽ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ ജെറ്റ് എയര്‍വേസിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നു. അതിനുശേഷം, ജെറ്റ് എയര്‍വേസ് സിഎക്സ്ഒ, പൈലറ്റുമാര്‍, പരിശീലകര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്.
2022 പകുതിയോടെ എയര്‍ലൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
And some more! 🙂 pic.twitter.com/Wojspb2f5a
— Jet Airways (@jetairways) May 5, 2022