സൗദിക്ക് പുറത്തുള്ള തീര്‍ഥാടകര്‍ക്കുള്ള ഉംറ സീസണ്‍ മെയ് 31ന് അവസാനിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ശവ്വാല്‍ 30 വരെയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഇത് മെയ് 31നാണ് വരികയെന്നും അധികൃതര്‍ അറിയിച്ചു. ഈ സീസണില്‍ ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ ഉംറ വിസയ്ക്കായി സൗദി വിദേശ കാര്യ മന്ത്രാലയത്തില്‍ ശവ്വാല്‍ 15ന് മുമ്പായി (മെയ് 16) അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രാലയം പ്രവസ്താവനയില്‍ അറിയിച്ചു.