ഒമാനിൽ വാഹനാപകടത്തിൽ മരിച്ച യുഎഇയിൽ നിന്നുള്ള ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശിനി പള്ളി തെക്കേതിൽ ശാലോമിൽ ഷേബ മേരി തോമസിന്റെ (33) മൃതദേഹം ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചേപ്പാട് സേക്രട്ട് ഹാർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
പെരുന്നാൾ അവധി ആഘോഷിക്കാൻ അബുദാബിയിൽനിന്നും സലാലയിലേക്കുള്ള യാത്രക്കിടെ മെയ് 1 ഞായറാഴ്ച പുലർച്ചെ ഹൈമയിൽ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. ഷേബ മേരി തോമസ് അബുദാബി ക്ലിവ് ലാൻഡ് ആശുപത്രി സ്റ്റാഫ് നഴ്സ് ആയിരുന്നു.