വ്യാജരേഖകൾ ചമച്ച് നെടുമ്പാശേരി വിമാനത്താവളം വഴി ​ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ കൂടി പിടിയിൽ

Two more women arrested for trying to cross into Gulf via Nedumbassery airport

വ്യാജരേഖകൾ ചമച്ച് നെടുമ്പാശേരി വിമാനത്താവളം വഴി ​ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ കൂടിപിടിയിലായി. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.  കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് ആന്ധ്രയിൽ നിന്നുള്ള പന്ത്രണ്ട് സ്ത്രീകളെ കടത്താൻ ശ്രമിച്ചത് എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞിരുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിക്കുകയാണ്.

ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിം​ഗ് ഏജൻസികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പെൺവാണിഭ സംഘമാണോ ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!