പ്രമുഖ റീടൈൽ ഗ്രൂപ്പായ ലുലു ഹൈപ്പർ മാർക്കറ്റ് പ്രത്യേക റാഫിൾ പ്രൊമോഷനിലൂടെ 2.5 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകുകയാണ്. ഇതിന്റെ ആദ്യ ബാച്ചിലെ 175 വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 45 ദിവസത്തെ പ്രമോഷന്റെ ഭാഗമായി മൊത്തം 1,250 വിജയികൾക്ക് 2,000 ദിർഹം വിലയുള്ള ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ നൽകുന്നതാണ് പരിപാടി. സമ്മാനദാനം അബുദാബിയിലെ ലൈഫ്‌സ്‌റ്റൈൽ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ അൽ വഹ്ദ മാളിൽ നടന്നു.
“ഞങ്ങൾ, ലുലുവിൽ എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകുന്നു. ഞങ്ങളുടെ ആദ്യ ബാച്ച് വിജയികൾക്ക് ഈ ഈദ് അവധിക്കാലത്ത് ഈ പ്രത്യേക ഷോപ്പിംഗ് ഓഫർ ആസ്വദിക്കാം. പ്രമോഷൻ അവസാനിക്കാൻ 15 ദിവസങ്ങൾ കൂടി ബാക്കിയുണ്ട്, ഞങ്ങളുടെ സ്റ്റോറുകളിൽ നിന്ന് കൂടുതൽ ആവേശകരമായ ഓഫറുകൾ ഞങ്ങൾ ഉറപ്പുനൽകുന്നു, അവിടെ ഷോപ്പർമാർക്കും മികച്ച കിഴിവുകളും ലഭ്യമാക്കും. ആവേശകരമായ റാഫിൾ നറുക്കെടുപ്പിൽ പങ്ക് ചേരുന്നത് ഇനിയും പ്രയോജനപ്പെടുത്താം. ലുലു ഹൈപ്പർമാർക്കറ്റുകളുടെ അബുദാബി, അൽ ദഫ്ര മേഖലയുടെ ഡയറക്ടർ അബൂബക്കർ ടി.പി പറഞ്ഞു: