മനുഷ്യാവകാശ പരാതികളും നിർദ്ദേശങ്ങളും അന്വേഷണങ്ങളും സ്വീകരിക്കാൻ യുഎഇയിൽ പുതിയ വെബ്‌സൈറ്റ്.

New website in the UAE for receiving human rights complaints, suggestions and inquiries.

യു എ ഇയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളും അന്വേഷണങ്ങളും സ്വീകരിക്കുകയും ചെയ്യുന്ന ഒരു വെബ്‌സൈറ്റ് യുഎഇയിൽ ആരംഭിച്ചു.

ദേശീയ മനുഷ്യാവകാശ സ്ഥാപനത്തിന്റെ (NHRI) വെബ്‌സൈറ്റിൽ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ മൂന്ന് മാസത്തിനുള്ളിൽ സ്വീകരിക്കാൻ തുടങ്ങുമെന്നും, അതേ ആവശ്യത്തിനായി ടോൾ ഫ്രീ നമ്പറുള്ള ഒരു കോൾ സെന്റർ രാജ്യത്ത് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

സ്ഥാപനത്തിന്റെ പുതിയ മനുഷ്യാവകാശ പ്രവർത്തന തന്ത്രത്തോടൊപ്പം nhriuae.com എന്ന വെബ്‌സൈറ്റും ലോഞ്ച് ചെയ്യുന്നതായി എൻഎച്ച്ആർഐ ചെയർപേഴ്‌സൺ മക്‌സൗദ് ക്രൂസ് അറിയിച്ചു.

NHRI യുടെ അടിസ്ഥാനപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളുടെ “100-ദിന പദ്ധതി” പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം. 100 ദിവസത്തെ പദ്ധതിയിലെ വിവിധ നേട്ടങ്ങളിൽ ഒന്നാണ് എൻഎച്ച്ആർഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വികസിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!