Search
Close this search box.

യു എ ഇയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് : 364 പുതിയ കോവിഡ് കേസുകൾ #MAY12

uae covid 19 updates_may 12

യു എ ഇയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ തിങ്കളാഴ്ച്ച 233 കോവിഡ് കേസുകളും, ചൊവ്വാഴ്ച്ച 280 കോവിഡ് കേസുകളും, ഇന്നലെ ബുധനാഴ്ച്ച 312 കോവിഡ് കേസുകളും ആയിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തിടെ പ്രതിദിന കോവിഡ് കേസുകൾ 200 ന് താഴെയും എത്തിയിരുന്നു.

ഇന്ന് 2022 മെയ് 12 ന് പുതിയ 364 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 252 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്നുവരെ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

364 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 901,440 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 252 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  885,287 ആയി. നിലവിൽ യുഎഇയിൽ 13,851 സജീവ കോവിഡ് കേസുകളാണുള്ളത്.

268,888 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 364 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts