യുഎഇയിൽ തൊഴിലില്ലാത്ത വ്യക്തികൾക്ക് പരിമിതമായ സമയത്തേക്ക് വരുമാന പിന്തുണ നൽകുന്നതിനുള്ള തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ലഭ്യമാക്കും.
യുഎഇയിലെ പ്രവാസികൾക്കും പൗരന്മാർക്കും ഒരുപോലെ തൊഴിലില്ലായ്മ ഇൻഷുറൻസ് ലഭിക്കാൻ അർഹതയുണ്ട്, തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന പുതിയ പദ്ധതിയാണിത്.
അപ്രതീക്ഷിതമായ സാഹചര്യത്തിൽ ജോലി നഷ്‌ടപ്പെടുന്ന ജീവനക്കാർക്ക് നിശ്ചിത കാലയളവിലേക്ക് ക്യാഷ് സപ്പോർട്ട് ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ സ്ഥിരീകരിച്ചു. സ്വകാര്യ, പൊതുമേഖലയിലെ എല്ലാ രാജ്യക്കാർക്കും ഈ പദ്ധതി ബാധകമാണ്. ജോലിസ്ഥലത്ത് സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം. 2023 ആദ്യം മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.