യുഎഇ നിവാസികൾക്ക് വെള്ളിയാഴ്ച താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, ഒപ്പം ഇന്ന് പൊടി നിറഞ്ഞ ആകാശവുമായിരിക്കും.
ഇന്ന് വെള്ളിയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില കുറയും, കൂടാതെ പൊടിക്കാറ്റ് വീശുകയും കടൽ പ്രക്ഷുബ്ധമാകുകയും 3.3 മീറ്ററിൽ കൂടുതൽ തിരമാലകൾ ഉയരുകയും ചെയ്യും. ഉച്ചയ്ക്ക് 2.30 വരെ പ്രക്ഷുബ്ധമായ കടൽ ജാഗ്രതാ നിർദേശമുണ്ട്.
പൊടിക്കാറ്റ് മൂലം പകൽ സമയത്ത് ദൃശ്യപരത കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പറഞ്ഞു. താപനില അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും ദുബായിൽ 34 ഡിഗ്രി സെൽഷ്യസും താപനില ഉയരും. തെക്ക് ഭാഗത്ത് 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.