സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് 5 ലക്ഷം രൂപവീതം സർക്കാർ പാരിതോഷികം നല്‍കും.

The Kerala team members who win the Santosh Trophy will be given a prize of Rs 5 lakh each by the government.

സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം കേരള സർക്കാർ പാരിതോഷികം നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.

20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക. സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം ചൂടിയ കേരള താരങ്ങള്‍ക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എസില്‍നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി സഭായോഗം വിഷയം പരിഗണിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!