രാഷ്ട്ര നേതാവ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണത്തെ തുടർന്ന് യുഎഇയിലുടനീളമുള്ള നിരവധി സാംസ്കാരിക പരിപാടികളും വിനോദ പരിപാടികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.
പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം : യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്, ഈ സമയത്ത് പതാകകൾ പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഫെഡറൽ, ലോക്കൽ ഗവൺമെന്റ് വകുപ്പുകളും മന്ത്രാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് പ്രവർത്തനം നിർത്തിവയ്ക്കും