അന്തരിച്ച യുഎഇ പ്രസിഡന്റിന്റെ വേർപാടിൽ അനുശോചിച്ച് മന്ത്രാലയങ്ങൾ, ഫെഡറൽ, ലോക്കൽ ഡിപ്പാർട്ട്‌മെന്റുകൾ, സ്വകാര്യ മേഖല എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന്, ബഹുനില പാർക്കിംഗ് ഒഴികെ ദുബായിലുടനീളമുള്ള പൊതു പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഇന്ന് ശനിയാഴ്ച മുതൽ മെയ് 16 തിങ്കളാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചു.
ഇന്ന് ശനിയാഴ്ച (മെയ് 14) മുതൽ തിങ്കളാഴ്ച (മെയ് 16) വരെ ദുബായിൽ പാർക്കിംഗ് ഫീസ് ബാധകമല്ല. പാർക്കിംഗ് ഫീസ് ചൊവ്വാഴ്ച (മെയ് 17) വീണ്ടും സജീവമാകുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.