ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു

Former Australian cricketer Andrew Simons dies in car crash

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു. 46 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി ക്യൂന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലയില്‍ കാര്‍ അപകടത്തിലാണ് സൈമണ്‍സ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം.

ഓസ്‌ട്രേലിയ ലോകകപ്പ് നേടിയ 2003, 2007 ടീമില്‍ അംഗമായിരുന്നു. ഓള്‍റൗണ്ടറായ സൈമണ്‍സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിച്ചത്. മാസങ്ങള്‍ക്കിടെ വീണ്ടും ഒരു പ്രമുഖ താരം മരിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പാക്കിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. 2009ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന രാജ്യാന്തര ഏകദിന മത്സരവും. 2012ൽ ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഏകദിനത്തിൽ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി സൈമണ്‍സ്, ടെസ്റ്റിൽ 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 337 റണ്‍സും എട്ടു വിക്കറ്റുകളുമാണ് സൈമണ്‍സിന്റെ സമ്പാദ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!