യുഎഇയിൽ പൊടിക്കാറ്റ് : വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

No impact on Dubai air traffic, confirms official

യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും തുടർന്നുകൊണ്ടിരിക്കുന്ന വലിയ പൊടിമണൽക്കാറ്റ് ദുബായ് വിമാനത്താവളങ്ങളിലെ വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ ഇന്ന് ബുധനാഴ്ച സ്ഥിരീകരിച്ചു.

ഇന്നലെ ചൊവ്വാഴ്ച രാജ്യത്ത് വീശിയടിച്ച പൊടിക്കാറ്റ് നഗരങ്ങളെ മൂടുകയും ദുബായിലെയും അബുദാബിയിലെയും ചില പ്രദേശങ്ങളിൽ 500 മീറ്ററിൽ താഴെ ദൃശ്യപരത കുറയ്ക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ദുബായ് എയർപോർട്ട് വക്താവ് പറഞ്ഞു.

ശക്തമായ മണൽക്കാറ്റ് നേരത്തെ കുവൈറ്റ് വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടുത്തിയിരുന്നു, വിമാന യാത്ര വൈകുന്നതിനും കാരണമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!