നായ്ക്കൾക്കിടയിലെ പകർച്ചവ്യാധിയായ വൈറൽ രോഗത്തെകുറിച്ച് ദുബായിലെ നായ്ക്കളുടെ ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഡിസ്റ്റംപർ വൈറസിനെതിരെ ചെറുത്തുനിൽക്കാൻ നായ്ക്കളുടെ പ്രതിരോധശേഷി പരിശോധിക്കാൻ നായ ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു.
വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പടരുന്ന വളരെ പകർച്ചവ്യാധിയാണ് ഈ വൈറസ്. ഇതിന് ചികിത്സയില്ല, ഇത് നായയുടെ ശ്വസന, ദഹന, കേന്ദ്ര നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു. രോഗം മനുഷ്യരിലേക്ക് പകരില്ല. രണ്ടാഴ്ച മുമ്പ് ദുബായ് ഹിൽസ് മേഖലയിൽ നിരവധി ഡിസ്റ്റംപർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചില നായ്ക്കൾ മരണപ്പെട്ടു, മറ്റുള്ളവ ഗുരുതരാവസ്ഥയിലുമാണ്. അസുഖം തടയാൻ സഹായിക്കുന്ന ഒരു വാക്സിൻ ഉണ്ടെങ്കിലും എന്നാൽ കാലക്രമേണ അവയ്ക്ക് പ്രതിരോധശേഷി കുറയുന്നു, അതുകൊണ്ട് വാർഷിക ബൂസ്റ്റർ ഷോട്ട് ആവശ്യമായി വരുമെന്നും മൃഗഡോക്ടർമാർ പറഞ്ഞു.
നായ്ക്കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ വാക്സിനേഷൻ നൽകുന്നതിലൂടെ പ്രതിരോധശേഷി ഉണ്ടാകുന്നുണ്ട്.
ഈ രോഗം പലപ്പോഴും മാരകമാണ്, പ്രായപൂർത്തിയായ നായ്ക്കളിൽ 50 ശതമാനവും നായ്ക്കുട്ടികളിൽ 80 ശതമാനവും ആണ് മരണനിരക്കെന്നും അധികൃതർ ഓർമ്മിപ്പിച്ചു.