യു എ ഇയിൽ പുതിയതായി 349 കോവിഡ് കേസുകൾ മാത്രം, നിലവിൽ 13,883 ആക്റ്റീവ് കോവിഡ് കേസുകൾ #MAY19

Abu Dhabi police release shocking video of tire bursting vehicles overturning

യു എ ഇയിൽ ഇന്ന് 2022 മെയ് 19 ന് പുതിയ 349 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 391 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്നുവരെ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

349 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 903,731 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 391 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  887,546 ആയി. നിലവിൽ യുഎഇയിൽ 13,883 സജീവ കോവിഡ് കേസുകളാണുള്ളത്.

242,793 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 349 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!