ആഗോളതലത്തിൽ ഇപ്പോൾ കുരങ്ങുപനി പടർന്ന് പിടിക്കുകയാണ്. യൂറോപ്പിലും, നോർത്ത് അമേരിക്കയിലും നിരവധി പേർക്ക് രോഗം ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും കുരങ്ങുപ്പനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ച് കഴിഞ്ഞു. മൃഗങ്ങളിൽ നിന്നാണ് കുരങ്ങുപനി ഉണ്ടാക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ലോകാരോഗ്യ സംഘടന നിലവിൽ വിവിധ രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തി വരികെയാണ്.
നിലവിൽ മെയ് 7 ന് ലണ്ടനിലാണ് ആദ്യ കുരുങ്ങുപനി കേസ് സ്ഥിരീകരിച്ചത്. നൈജീരിയയിൽ മടങ്ങിവന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം സ്പെയിൻ, പോർച്ചുഗൽ, യുഎസ്എ തുടങ്ങി നിരവധി രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രോഗം പകരുന്നത് എങ്ങനെയെന്നുള്ളതിനെ കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മാത്രമല്ല വളരെ വിരളമായി മാത്രം കണ്ടു വരുന്ന രോഗമായതിനാൽ ആവശ്യമായ ചികിത്സമാർഗങ്ങളും കണ്ടെത്തിയിട്ടില്ല.
. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു.
സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.