Search
Close this search box.

ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. എം. കെ മൂസകുഞ്ഞിക്ക് യു എ ഇയുടെ ഗോൾഡൻ വിസ

Cardiologist Dr. M. K Moosakunji receives UAE's Golden Visa

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന മലയാളിയായ ഡോ. എം. കെ മൂസകുഞ്ഞിക്ക് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ ആദരവ് ലഭിച്ചു. ഒരു സാധാരണ ഡോക്ടർ എന്നതിനപ്പുറം ഗവേഷകൻ എന്ന അർത്ഥത്തിലാണ് ഡോ. എം. കെ മൂസകുഞ്ഞിയെ ദുബായ് ഗവൺമെന്റ ആദരിച്ചിരിക്കുന്നത്.

കാസർകോട് സ്വദേശിയായ ഡോ. മൂസകുഞ്ഞി കഴിഞ്ഞ 30 വർഷത്തിലേറെയായി ഹൃദ്രോഗ ചികിത്സാമേഖലയിലാണ്. ഇതുവരെ 17,000 ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. വളരെ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തി പേരുകേട്ട വ്യക്തിത്വമാണ്. ഇപ്പോൾ മംഗലാപുരത്തുള്ള ഇന്ത്യാന (Indiana Hospital And Heart Institute) ഹോസ്പിറ്റലിന്റെ കൺസൾട്ടന്റാണ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ വിവിധ ആശുപത്രികളുമായി സഹകരിച്ച് കൊണ്ട് പതിറ്റാണ്ടുകളായി ഡോ. എം. കെ മൂസകുഞ്ഞി പ്രവർത്തിക്കുന്നുണ്ട്.

നവജാതശിശുക്കളുടെ ഹൃദയവൈകല്യങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചതിനും പേര് കേട്ട വ്യക്തിത്വമാണ് ഡോ. എം. കെ മൂസകുഞ്ഞി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts