മെയ് 13 മുതൽ 12 രാജ്യങ്ങളിലായി 92 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ഞായറാഴ്ച അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ രോഗബാധ വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. നിലവിൽ സാഹചര്യം നിരീക്ഷിച്ച് വരികെയാണെന്നും, പെട്ടെന്ന് ഇത്തരത്തിൽ രോഗം പൊട്ടിപുറപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
രോഗം സാധാരണയായി പ്രാദേശിക തലത്തിലാണ് പടർന്ന് പിടിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സാധാരണയായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം വിവിധ രാജ്യങ്ങളിലായി കണ്ടെത്തുന്നത് ഇതാദ്യമായി ആണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതുവരെ 92 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 50 ത്തിലധികം പേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.