ഡ്രൈവിംഗ് ലൈസൻസില്ല : ദുബായിലെ പ്രധാന റോഡിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 21 കാരനെ കയ്യോടെ പിടിച്ച് ദുബായ് പോലീസ്

Dubai police arrest 21-year-old man for riding a bike on Dubai's main road

ദുബായിലെ മെയിൻ റോഡിൽ അശ്രദ്ധമായി ക്വാഡ് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ 21 കാരനായ ഗൾഫ് പൗരൻ അറസ്റ്റിലായി. അഭ്യാസപ്രകടനം നടത്തിയ പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസും ഇല്ലായിരുന്നു.

അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഇയാൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. അപകടകരമായ സ്റ്റണ്ടുകൾ നടത്തി വാഹനത്തിൽ നിന്ന് വീഴുകയും ചെയ്തു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. വീഴ്ചയിൽ ഇയാൾക്ക് പരിക്കുകളും പറ്റിയിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ലൈസൻസില്ലാത്ത ക്വാഡ് ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നതെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ റാഷിദ് മുഹമ്മദ് സാലിഹ് അൽ ഷെഹി പറഞ്ഞു

അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ. തുടർ നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. യുവാക്കളെ പ്രതികൂലമായി സ്വാധീനിക്കുന്ന ഇത്തരം വീഡിയോകൾ ഷെയർ ചെയ്യരുതെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!