ബലി പെരുന്നാൾ 2022 : യുഎഇയിൽ 4 ദിവസത്തെ അവധി ലഭിക്കാൻ സാധ്യത.

Eid Al Adha 2022 in UAE- Likely dates revealed- residents to get 4-day holiday

യുഎഇയിൽ വരാനിരിക്കുന്ന (Eid Al Adha) ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ നീണ്ട വാരാന്ത്യഅവധി ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.

ഹിജ്‌റി ചാന്ദ്ര കലണ്ടറിലെ ഒരു ഇസ്ലാമിക മാസത്തിന്റെ ആരംഭം നിർണ്ണയിക്കുന്നത് ചന്ദ്രക്കലയുടെ ദർശനത്തെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ സാധ്യതയുള്ള തീയതികൾ നേരത്തെ പ്രവചിക്കാൻ കഴിയും.

എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കാനാണ് സാധ്യത.

യുഎഇയുടെ ഔദ്യോഗിക അവധിക്കാല കലണ്ടർ അനുസരിച്ച്, അറഫാ ദിനം – ഈദ് അൽ അദ്ഹയുടെ തലേദിവസം അടയാളപ്പെടുത്തുന്നത്  ഒരു അവധി ദിവസമാണ്, അതിനാൽ, ദുൽഹിജ്ജ 9 മുതൽ 12 വരെ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഇത് ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!