ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അബുദാബിയിലെ ഒരു റസ്റ്റോറന്റിന് തീപിടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ആറ് കെട്ടിടങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ മലയാളികളുമുണ്ട്.
അൽ ഖാലിദിയയിലെ റസ്റ്റോറന്റ് സൈറ്റിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് 64 പേർക്ക് നിസ്സാര പരിക്കുകളും 56 പേർക്ക് മിതമായ പരിക്കുകളുമുണ്ടെന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസും അറിയിച്ചു. റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തം തലസ്ഥാനത്തെ എമർജൻസി റെസ്‌പോൺസ് ടീം നിയന്ത്രണ വിധേയമാക്കിയിരുന്നു.
ഖാലിദിയ മാളിനടുത്തുള്ള ഒരു ജനപ്രിയ റസ്റ്റോറന്റിൽ ഉച്ചഭക്ഷണ സമയത്താണ് സംഭവം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചില കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. പൊട്ടിത്തെറി നടന്ന കെട്ടിടം ഒഴിപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ ഗുരുതരമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.