അബുദാബിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മരണപ്പെട്ട 2 പേരിൽ ഒരു ഇന്ത്യൻ പ്രവാസിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
അബുദാബിയിൽ ഖാലിദിയ ഏരിയയിലെ ഒരു ജനപ്രിയ റസ്റ്റോറന്റിൽ ഇന്നലെ ഉച്ചഭക്ഷണ സമയത്ത് ഗ്യാസ് പൊട്ടിത്തെറിച്ചാണ് രണ്ട് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 64 പേർക്ക് നിസാര പരിക്കുകളും 56 പേർക്ക് മിതമായ പരുക്കുകളുമുണ്ട്.
ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ എല്ലാ താമസക്കാർക്കും ആവശ്യമായ വൈദ്യസഹായം ലഭിച്ചതായി ആരോഗ്യ വകുപ്പ് (DoH) ഇന്ന് സ്ഥിരീകരിച്ചു.
മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനവും സഹതാപവും അബുദാബി പോലീസ് അറിയിച്ചു.