Search
Close this search box.

ദുബായ് വാർത്തയുടെ അവതാരകയും ഗായികയുമായ ദീപാ ഗണേഷിന് ഗോൾഡൻ വിസ

Golden visa for Dubai News presenter and singer Deepa Ganesh

പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും ഗായികയുമായ ദീപാ ഗണേഷിന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ഇമ്മിഗ്രേഷന്റെ അഹമ്മദ് അൽ ജാബിറിയിൽ നിന്ന് ദീപ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബായിൽ താമസിക്കുന്ന പ്രവാസികളിൽ ഗായിക എന്ന കാറ്റഗറിയിൽ ആദ്യമായാണ് മലയാളിക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായ് കൾച്ചർ ആണ് വിസ നൽകിയത്.

ദുബായ് വാർത്ത , ഫുഡ് സൂഖ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ഥിരമായി ഷോകൾ അവതരിപ്പിക്കുന്ന ദീപ ദുബായ് ആസ്ഥാനമായുള്ള ഏഷ്യാവിഷന്റെ ജനറൽ മാനേജരാണ്. നേരത്തെ റേഡിയോ ഏഷ്യ എ എം സെർവീസിലും സംഗീത പ്രോഗ്രാമുകളുടെ അവതാരകയായി ജോലി ചെയ്തിരുന്നു. കൊല്ലം SN കോളേജിൽ നിന്ന് സംഗീതത്തിൽ റാങ്കോടെ ബിരുദവും തിരുവനന്തപുരം വിമെൻസ് കോളേജിൽ നിന്ന് റാങ്കോടുകൂടി സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ദീപാ ഗണേഷ്‌ 1998 ലാണ് ദുബായിൽ എത്തുന്നത്.
ദീപയുടെ നേതൃത്വത്തിൽ 2020 ലെ പരിസ്ഥിതി ദിനത്തിൽ ലോഞ്ച് ചെയ്ത “പൃഥ്‌വി “ എന്ന പരിസ്ഥിതി സൗഹൃദ സംഗീത ആൽബം വിപുലമായ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശരത് സംഗീതം നിർവഹിച്ച ആൽബത്തിൽ ദീപയ്ക്കൊപ്പം കെ എസ് ചിത്ര , ബോംബെ ജയശ്രീ , ശരത് , അഭയ് ജോധ് പുർകർ , സുനിതാ സാരഥി തുടങ്ങിയവർ വിവിധ ഭാഷകളിൽ ആലാപനം നിർവഹിച്ചിരുന്നു.

ദുബായ് വാർത്തയ്ക്ക് ലഭിക്കുന്ന മൂന്നമത്തെ ഗോൾഡൻ വിസയാണിത്. ആദ്യം ചീഫ് എഡിറ്റർ നിസാർ സെയ്ദിനും പിന്നെ പ്ലസ് 2 അക്കാഡമിക് മികവിന് അവതാരക ആമിനാ നിസാറിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
ദീപയുടെ ഭർത്താവ് ഗണേഷ്‌ പിള്ള കൊല്ലം തേവള്ളി സ്വദേശിയാണ് ( പ്രിന്റിങ് മേഖല ) മകൻ അർജുൻ ഗണേഷ്‌ സോഷ്യൽ മീഡിയ ഇന്ഫ്ലുൻസർ ആണ്. ദുബായിൽ എമിറേറ്റ്സ് ഫസ്റ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവും പിതാവും ( ഇന്ദിരാ ദേവി , സോമനാഥൻ ) ജീവിച്ചിരിപ്പില്ല. മാതാവ് സംഗീതാദ്ധ്യാപികയായിരുന്നു .ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് ദീപാ ഗണേഷ്‌. ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. എത്തിസലാത് ഐ വി ആറിൽ മലയാളം ഔദ്യോഗിക ശബ്ദമായി സ്ഥിരം സേവനം നൽകുന്നു. യുഎ ഇ യിലും ഇന്ത്യയിലും നിരവധി സംഗീത വിദ്യാർഥികളും ദീപയുടെ ശിക്ഷണത്തിലുണ്ട്. Email:
deepa@asiavisionadvertising.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts