കടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായിക്കണമെന്ന് ദുബായ് പോലീസ് ഇന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
പാം ജുമൈറയ്ക്കും ബുർജ് അൽ അറബ് ഹോട്ടലിനുമിടയിലുള്ള വെള്ളത്തിൽ ഒരു ഐഡിയും ഇല്ലാതെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയെന്നും, ഇയാൾ കറുത്ത ഷോർട്ട്സും നീല ടി-ഷർട്ടും ധരിച്ചിരുന്നതായും ദുബായ് പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ പറഞ്ഞു.
പാം ജുമൈറയ്ക്കും ബുർജ് അൽ അറബ് ഹോട്ടലിനും ഇടയിലുള്ള പ്രദേശത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൾ 40 വയസുള്ള ഏഷ്യൻ പൗരനാണെന്നും പോലീസ് അറിയിച്ചു. മരിച്ചയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല.
ഈ വിവരങ്ങൾ വെച്ച് തിരിച്ചറിയുന്നവർ തുറമുഖ പോലീസ് സ്‌റ്റേഷനെ സമീപിക്കുകയോ ദുബായ് പോലീസ് കോൾ സെന്ററിൽ 04901 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
https://www.facebook.com/dubaipolicehq.en/photos/a.136978203046390/5159991940744966/?type=3