Search
Close this search box.

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു.

Senior officials from the Department of Health visited the victims of a gas cylinder explosion in Abu Dhabi.

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരെ അബുദാബിയിലെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു.

ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ അബുദാബിയിലെ ആരോഗ്യ വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, ആരോഗ്യ വകുപ്പിന്റെ അണ്ടർസെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി എന്നിവർ സന്ദർശിച്ചു.

പരിക്കേറ്റവരെ സന്ദർശിക്കുകയും അവർ പൂർണമായി സുഖം പ്രാപിക്കുന്നതുവരെ മികച്ച പരിചരണ ചികിത്സ തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഇരകളായ എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിച്ചതായി അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ഏകോപനത്തിൽ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയുണ്ടായ ഗ്യാസ് പൊട്ടിത്തെറിയിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു.റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts