കഴിഞ്ഞ ദിവസം അബുദാബി ഖാലിദിയ ഏരിയയിലെ ഫുഡ് കെയർ റെസ്റ്റോറന്റിലുണ്ടായ ഗ്യാസ് പൊട്ടിത്തെറി സംഭവത്തിൽ 106 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബിയിലെ ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു. സംഭവത്തിൽ മരണപ്പെട്ടത് ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയും ആണെന്നും എംബസി അറിയിച്ചു. സംഭവത്തിൽ ആകെ 120 നിവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ എമിറേറ്റിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി എംബസി വക്താവ് അറിയിച്ചു.