ഷാർജയിൽ സന്ദർശന വിസയിലെത്തിയ ഇന്ത്യൻ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
എഴുപതുകളോളം പ്രായമുള്ള ദമ്പതികളെ അൽ നബ്ബ പ്രദേശത്തെ കെട്ടിടത്തിലെ മകന്റെ അപ്പാർട്ട്‌മെന്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മകൻ ഈ മരണവിവരം പോലീസിനെ അറിയിച്ചത്. മകൻ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം അപ്പാർട്ട്മെന്റിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അൽ ഗാർബ് പോലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തുന്നത്.
ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. എന്നിരുന്നാലും, ഈ ഘട്ടത്തിൽ കാരണം വ്യക്തമല്ല. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.