fbpx
UAE News

യു എ ഇയിൽ മാസങ്ങൾക്ക് ശേഷം ഇന്ന് 2 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു / 372 പുതിയ കേസുകളും

യു എ ഇയിൽ ഇന്ന് 2022 മെയ് 29 ന് പുതിയ 372 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 380 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്ന് 2 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

372 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 907,441 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,304 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 380 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  891,076 ആയി. നിലവിൽ യുഎഇയിൽ 14,061 സജീവ കോവിഡ് കേസുകളാണുള്ളത്.

196359 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 372 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!