Search
Close this search box.

ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം, ഫോട്ടോകോപ്പിയിലും നിയന്ത്രണം.

new_adhar_rules_updates

ന്യൂഡൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നും മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ആർക്കും നൽകരുതെന്ന കർശന നിർദേശമാണ് സർക്കാർ നൽകുന്നത്. UIDAIൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.

സ്വകാര്യസ്ഥാപനങ്ങൾ ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആൻ‍ഡ് ഐടി മന്ത്രാലയമാണ് നിർദേശം പുറത്തിറക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts