fbpx
Info അന്തർദേശീയം കേരളം

ഇന്ധനക്ഷാമം രൂക്ഷം : ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകൾക്ക് ഇന്ധനം നൽകിയത് തിരുവനന്തപുരം വിമാനത്താവളം.

Fuel shortages- Thiruvananthapuram Airport has fueled long-haul flights from Sri Lanka.

ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകൾക്ക് ഇന്ധനം നൽകി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം.

കൊളംബോയിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്കു സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ എയർബസ് 330 വിമാനമാണ് ഇന്ധനം നിറയ്ക്കാൻ വേണ്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. കൊളംബോയിൽ നിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ട‍ിലേക്കുള്ള എയർബസും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടായതോടെയാണു ശ്രീലങ്കയിലെ വിമാനങ്ങൾ ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളം എന്ന നിലയിൽ തിരുവനന്തപുരത്തെത്തി ഇന്ധനം നിറയ്ക്കുന്നത്.

error: Content is protected !!