Search
Close this search box.

യു എ ഇയിൽ ഇന്നും ഒരു കോവിഡ് മരണം / 383 പുതിയ കേസുകളും #May30

uae covid 19 updates_may30

യു എ ഇയിൽ ഇന്ന് 2022 മെയ് 30 ന് പുതിയ 383 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 379 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാർച്ച് 7 ന് ശേഷം 84 ദിവസങ്ങൾ കഴിഞ്ഞ് ഇന്നലെ 2 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

383 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 907,824 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,305 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 379 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  891,455 ആയി. നിലവിൽ യുഎഇയിൽ 14,064 സജീവ കോവിഡ് കേസുകളാണുള്ളത്.

151,541 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 383 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts