യു എ ഇയിലെ ഇന്ധനവില വീണ്ടും കുതിക്കുന്നു. 2022 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ജൂൺ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.15 ദിർഹമായിരിക്കും, മെയ് മാസത്തെ 3.66 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ മാസത്തിൽ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ലീറ്ററിന് 3.96 ദിർഹമായിരിക്കും, കഴിഞ്ഞ മാസത്തെ 3.48 ദിർഹമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ കൂടുതലാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഡീസലിന് മെയ് മാസത്തിലെ 4.08 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂൺ മാസത്തിൽ 4.14 ദിർഹം നൽകേണ്ടി വരും. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ പെട്രോൾ – ഡീസൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.