Search
Close this search box.

ദുബായിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ഇനി ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നൽകിത്തുടങ്ങും

Building permits will now be issued in Dubai through a unified electronic platform

ദുബായിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ഇനി ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നൽകിത്തുടങ്ങും. ബിൽഡിംഗ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം പൂർത്തീകരിച്ചതായി ദുബായ് പ്രഖ്യാപിച്ചിരുന്നു.

ഇതനുസരിച്ച് ഒന്നിലധികം അധികാരികളുടെ പ്രീ-അപ്രൂവലുകളും പെർമിറ്റുകളും നേടുന്നതിനുള്ള സമയം വെട്ടിക്കുറയ്ക്കുന്ന ഏകജാലക സംവിധാനത്തിന് കീഴിൽ എല്ലാ ബിൽഡിംഗ് ലൈസൻസിംഗ് സ്ഥാപനങ്ങളിൽ നിന്നും ദുബായ് ഉടൻ തന്നെ ബിൽഡിംഗ് പെർമിറ്റുകൾ നൽകാൻ തുടങ്ങും.

ദുബായ് ബിൽഡിംഗ് പെർമിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റി വികസിപ്പിച്ചെടുത്ത ഈ സംവിധാനം കൺസൾട്ടൻസി ഓഫീസുകൾക്കും കരാർ കമ്പനികൾക്കും ‘ഒരു ജാലകം, ഒരു ഘട്ടം, ഒരു ഉപയോക്താവ്’ എന്ന പ്രമേയത്തിൽ ഏകീകൃത പരിശോധനകൾ ഉൾപ്പെടെ സമഗ്രമായ സേവനങ്ങൾ നൽകുന്നു.

ബിൽഡിംഗ് പെർമിറ്റ് മേഖലയിൽ പ്രത്യേക സേവനങ്ങൾ നൽകിക്കൊണ്ട് ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരം ഉയർത്തുന്നതിനായി 2017 ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതിനായുള്ള കമ്മിറ്റി രൂപീകരിച്ചത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ലൈസൻസിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്ന സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗങ്ങളുള്ള കമ്മിറ്റിയുടെ അധ്യക്ഷനായ ദുബായ് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ആൻഡ് പ്ലാനിംഗ് സെക്ടർ സിഇഒ മറിയം അൽ മുഹൈരിയാണ് ഏകീകൃത പ്ലാറ്റ്‌ഫോം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts