ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ട് വരുന്നു. ഈ വിഷയത്തില്‍ ഉടന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നിയമ നിര്‍മ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് സിങ് പട്ടേല്‍. റായ്പൂരില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും യോഗത്തില്‍ അദ്ദേഹം ഉയര്‍ത്തി. കേന്ദ്രം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
You may also like
ദുബായിൽ ഗതാഗത നിയമം ലംഘിച്ചതിന് നാനൂറിലധികം സൈക്കിളുകൾ പോലീസ് കണ്ടുകെട്ടി.
30 mins ago
by Editor GG
കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കുലർ ഇറങ്ങി : പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കും
2 hours ago
by Editor GG
യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ : താപനില 48ºC എത്തും ; ഫുജൈറയിൽ മഴയ്ക്കും സാധ്യത
3 hours ago
by Editor GG
ജോർദാനിലെ അക്കാബ തുറമുഖത്ത് ക്ലോറിൻ വാതകം പൊട്ടിത്തെറിച്ച് 12 പേർ മരിച്ചു : 250 പേർ ആശുപത്രിയിൽ
4 hours ago
by Editor GG
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
4 hours ago
by Editor GG
ഗ്ലോബൽ വില്ലേജിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്
15 hours ago
by Editor GG