Search
Close this search box.

ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യൂണിയന്‍ കോപ്പ്

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റഴും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. പരിസ്ഥിതിയെ സംരക്ഷിക്കാനും അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന തുണി സഞ്ചികള്‍ പോലുള്ള നിരവധി മറ്റ് ഓപ്ഷനുകള്‍ യൂണിയന്‍ കോപ് നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. കഴുകി ഉപയോഗിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമാണ് എന്നതാണ് ഇതിന്‍റെ ഏറ്റവും നല്ല വശം’- യൂണിയന്‍ കോപ് അഡ്മിന്‍ അഫയേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറിഗാഡ് അല്‍ ഫലസി പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്ന പദ്ധതി ആദ്യ ഘട്ടമെന്ന നിലയില്‍ ദുബൈയിലെ യൂണിയന്‍ കോപ് സ്റ്റോറുകളില്‍ ജൂലൈ ആദ്യം മുതല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണിത്. ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഏജന്‍സിയും സെയില്‍സ് ഔട്ട്ലറ്റുമാണ് യൂണിയന്‍ കോപ്. പരിസ്ഥിതി സംരക്ഷിക്കാനും സമൂഹത്തില്‍ പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്ന ആശയത്തിന് തുടക്കമിടാനും പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം തെളിയിക്കാനുമാണിത്.

ഉപഭോക്താക്കളെ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ബോധവത്കരിക്കാനും വ്യക്തിഗതവും സാമൂഹികവുമായ നല്ല തുടക്കങ്ങളെ പിന്തുണയ്ക്കാനും പരിസ്ഥിതിയോുള്ള സാമൂഹിക പ്രതിബദ്ധത പ്രകടമാക്കാനും ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ നിലവില്‍ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് പകരം പരിഹാര മാര്‍ഗം അവതരിപ്പിക്കാനും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ലക്ഷ്യമിട്ടാണിത്.

 

ഈ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കായി കോ ഓപ്പറേറ്റീവ് സമഗ്രമായ രീതികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതില്‍ നിന്ന് ആരംഭിച്ച് അവര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മറ്റൊന്ന് നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍, പദ്ധതി നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും അത് അനുസരിച്ച് ഉപഭോക്താക്കളുടെ ഹാപ്പിനസ് ഗോളിലേക്ക് എത്താനും യൂണിയന്‍ കോപ് ജാഗ്രത പുലര്‍ത്തുന്നു. ഇതിനെല്ലാം പുറമെ ലോകം മുഴുവന്‍ സുസ്ഥിര രീതികളിലേക്ക് നീങ്ങേണ്ടതുണ്ട്. വ്യക്തികളുടെ പെരുമാറ്റരീതികള്‍ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച്, ഉപഭോക്താക്കള്‍ പ്രകൃതിദത്ത സ്രോതസ്സുകള്‍ സംരക്ഷിക്കുകയും തെറ്റായ രീതികളിലൂടെയുണ്ടാക്കുന്ന നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ശ്രമിക്കേണ്ടതുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts