യുഎഇയിൽ 4 പുതിയ കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചു : ആകെ കേസുകൾ എട്ടായി

4 new cases of monkey pox have been confirmed in the UAE- a total of eight cases

യുഎഇയിൽ 4 പുതിയ കുരങ്ങുപനി കേസുകൾ കൂടി  റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് കേസുകൾ കണ്ടെത്തിയത്.

ഇതോടെ യുഎഇയിൽ ആകെ കണ്ടെത്തിയ കുരങ്ങുപനി കേസുകളുടെ എണ്ണം എട്ടായി മാറിയപ്പോൾ എല്ലാ സുരക്ഷാ, പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) താമസക്കാരെ ഓർമ്മിപ്പിച്ചു.

കൂടാതെ ഈ രോഗവുമായി ബന്ധപ്പെട്ട അന്വേഷണം, സമ്പർക്കം പരിശോധിക്കൽ, അവരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ അധികാരികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം താമസക്കാർക്ക് ഉറപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!