Search
Close this search box.

ഇബ്രാഹിം എളേറ്റിലിന് ഗോൾഡൻ വിസ

Golden visa for Ibrahim Eletil

ദുബായിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യം എളേറ്റിൽ ഇബ്രാഹിമിന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ ആദരം.

നാല്പത് വര്ഷം ദുബൈയുടെ സാമൂഹ്യ മേഖലയിലെ വിശേഷിച്ചും മലയാളി പ്രവാസികളുടെ ജീവ കാരുണ്യ ക്ഷേമ പ്രവർത്തങ്ങൾക്ക് നേതൃ പരമായ പങ്ക് വഹിച്ചു ശ്രദ്ധേയനായ ഇബ്രാഹിം എളേറ്റിലിനെ തേടി യാണ് ദുബായ് ഗവർമെന്റി ന്റെ ഗോൾഡൻ വിസ ആദരം വന്നിരിക്കുന്നത്.

ദുബായ് കെ എം സി സി യുടെ പ്രെസിഡന്റായി 16 വര്ഷം മുമ്പ് തെരെഞ്ഞെടുത്തതോടെയാണ് ദുബായ് കെ എം സി സി അതിനൂതന ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് അടിത്തറ പാകുന്നത് ഗവർമെന്റ് ഏജൻസികൾക് പോലും മാതൃകയാക്കാവുന്ന പ്രവാസി പെൻഷൻ സ്‌കീം സുരക്ഷ പദ്ധതി ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം മരണമടയുന്ന പ്രവാസി കുടുമ്പത്തിന് 10 ലക്ഷം രൂപയുടെ അടിയന്തിര സഹായനിധി അപകടങ്ങളിൽ പെടുന്നവരെ ചേർത്ത് നിർത്താനായി ആശ്വാസ നിധി എന്നിങ്ങനെ എളേറ്റിൽ പരിചയപ്പെടുത്തിയ ജീവകാരുണ്യ സേവന മേഖലയിലെ സംഭാവനകളാണ് എളേറ്റിലിനെ ഇത്തരമൊരു ആദരത്തിന് അർഹമാക്കിയത്.

മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ജനറൽ മാനേജർ കൂടിയായ എളേറ്റിലിനെ സാഹിത്യ മേഖല കൂടി പരിഗണിച്ചാണ് ദുബായ് സാംസ്‌കാരിക അതോറിറ്റി 10 വർഷത്തെ ഗോൾഡൻ വിസ നല്കാൻ ദുബായ് ഇമ്മിഗ്രേഷനോട് ശുപാർശ ചെയ്യ്തത്
തനിക്ക് ലഭിച്ച ആദരം തന്റെ ജീവകാരുണ്യ മേഖലയിലെ ഉത്തരവാദിത്വം വർധിപ്പിച്ചതായി എളേറ്റിൽ പറഞ്ഞു
പത്ത് വർഷത്തെ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്ട് ഇമ്മിഗ്രേഷൻ അധികൃതരിൽ നിന്നും ഇബ്രാഹിം എളേറ്റിൽ സ്വീകരിച്ചു അധികൃതരെ എളേറ്റിൽ നന്ദി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts