fbpx
Info UAE News ആരോഗ്യം

യുഎ ഇ യിൽ 3 മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗബാധ / 593 പുതിയ കോവിഡ് കേസുകൾ #JUNE3

The highest incidence of infection in the UAE in 3 months / 593 new covid cases # JUNE3

യു എ ഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു. ഇന്ന് 2022 ജൂൺ 3 ന് പുതിയ 593 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 506 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

593 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 909,815 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,305 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 506 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  893,193 ആയി. നിലവിൽ യുഎഇയിൽ 14,317 സജീവ കോവിഡ് കേസുകളാണുള്ളത്.

231,286പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 593 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!