ഷാർജയിൽ റോഡ് മുറിച്ചു കിടക്കവേ വാഹനമിടിച്ച് മരിച്ച നെടുംകുന്നം സ്വദേശിയായ നഴ്സിന്റെ സംസ്കാരം ഇന്ന് നാട്ടിൽ നടക്കും. നെടുംകുന്നം കിഴക്കേയറ്റം കെ.ഡി.ബാബുവിന്റെ (എബനേസർ) മകൾ ചിഞ്ചു ജോസഫ് (29) ആണ് മരിച്ചത്.
ദുബായ് ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്. വ്യാഴാഴ്ച വൈകിട്ട് 5നു ഷാർജയിലുള്ള മൂത്ത സഹോദരി അഞ്ജുവിനെ കാണാനായി പോകുമ്പോഴായിരുന്നു അപകടം.
അൽഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: ബെറ്റി ജോസഫ്. ഭർത്താവ്: മുളയംവേലി എട്ടാനിക്കുഴിയിൽ ജിബിൻ ജേക്കബ് (ഷാർജ). മകൾ: ഹെല്ല അന്ന ജിബിൻ (നാലര). സംസ്കാരം ഇന്നു 3.30ന് പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.