fbpx
കേരളം

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 20 കുട്ടികൾ ആശുപത്രിയിൽ

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

error: Content is protected !!