ഷാർജയിൽ 15 വയസ്സുകാരി എട്ടാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജയിലെ അൽ ഇത്തിഹാദ് റോഡിലെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെ എസ്.എം എന്ന 15 വയസ്സുള്ള അറബ് പെൺകുട്ടി വീണു മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംഭവം ആത്മഹത്യയാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് പോലീസിന് റിപ്പോർട്ട് ലഭിച്ചത്.
എട്ട് നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നാണ് പെൺകുട്ടി വീണത്. നിലത്ത് പതിക്കുന്നതിന് മുമ്പ് കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലേക്കാണ് വീണത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റിയിരിക്കുകയാണ്.