കേരളത്തിൽ കോവിഡ് കണക്കുകള്‍ വീണ്ടും കൂടുന്നു : തുടര്‍ച്ചയായ 5 ദിനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.

Covid figures on the rise again in Kerala: The number of cases has crossed one thousand daily for five consecutive days.

കേരളത്തിൽ കോവിഡ് കണക്കുകള്‍ വീണ്ടും കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചു ദിനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ 135 മരണം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ എഴുപതിനായിരത്തിനടുത്തെത്തി.

ഇന്നലെ സംസ്ഥാനത്ത് 1544 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 7972 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ രോഗബാധിതര്‍.

പത്തു ദിവസത്തിനുള്ളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഇരട്ടിയായി. ഏപ്രില്‍ രണ്ടാം വാരം 200 നു താഴെയെത്തിയ പ്രതിദിന രോഗബാധിതരുടെ എണ്ണമാണ് ഇപ്പോള്‍ ആയിരം കടന്നിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!