കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് ഗോൾഡൻ വിസ ലഭിച്ചു. വിദ്യഭ്യാസ മേഖലയിൽ നൽകിയ സേവനങ്ങളും അക്കാദമിക രംഗത്ത് ഏറ്റവും നവീനമായ പദ്ധതികൾ നടപ്പാക്കുന്നതും പരിഗണിച്ചാണ് ദുബൈ ഗവ.മെൻ്റ് ഗോൾഡൻ വിസ നൽകിയത്
എമിറേറ്റസ് ക്ലാസിക് സി ഇ ഒ സാദിഖലിയാണ് ഗോൾഡൻ വിസ കൈമാറിയത്. സഈദ് കത്ബി, ഫസ്റ്റ് ഗ്രൂപ് ഗഫൂർഷാ, മഅദിൻ കോഡിനേറ്റർ മജീദ് മദനി മേൽമുറി, കുറുമത്ത് മൊയ്തീൻ, ബുറൈദ്, അക്ബർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.