യുഎഇയിൽ ഇന്ന് ബുധനാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഫുജൈറ പോലെ കിഴക്ക് മലനിരകൾക്ക് മുകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
ശരാശരി താപനില 30-കളുടെ മധ്യത്തിലായിരിക്കുമെന്നും പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
പരമാവധി ഹ്യുമിഡിറ്റി 80 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ ചില തീരപ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും.