Search
Close this search box.

ഡാസിൽ ഷൂസിന്റെ മെഗാ ഔട്ട്ലെറ്റ് ബർ ദുബായിൽ ശനിയാഴ്ച തുറക്കും.

Dazzle Shoes' mega outlet burr opens in Dubai on Saturday.

ദുബൈ: ഷൂസ്, ലെതർ ഉല്പന്നങ്ങൾ, ട്രാവൽ ഗുഡ്സ് എന്നിവയുടെ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വിപുലമായ ശേഖരം ഒരുക്കി ഡാസിൽ ഷൂസ് ആൻഡ് ബാഗ്‌സിന്റെ മൾട്ടി ബ്രാൻഡ് ഷോറൂം ശനിയാഴ്ച ബർ ദുബായിലെ മീനാ ബസാറിൽ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ ഫൈസൽ കെ പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാദരക്ഷ വ്യാപാര രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഡാസിൽ ഗ്രൂപ്പിന് കേരളത്തിലും ഔട്ട്ലെറ്റുകളുണ്ട്.

ഷൂസ്, പാരമ്പര്യ പാദരക്ഷകൾ, വിവാഹത്തിനും പാർട്ടികൾക്കുമുള്ള പ്രത്യേക കളക്ഷനുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പാദരക്ഷകൾ, ലേഡീസ് ബാഗ്‌സ് ഉൾപ്പെടെയുള്ള ലെതർ ഉൽപ്പന്നങ്ങൾ, വാളറ്റ്‌സ്, ബെൽറ്റ്സ്, ഗുണനിലവാരമുള്ള ട്രോളികൾ ഉൾപ്പെടെ മുൻനിര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഔട്ട്ലെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യക്കാരുടെയും പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ചുള്ള പാദരക്ഷകളും ലെതർ ഉൽപ്പന്നങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കുക എന്നതാണ് പുതിയ ഔട്ട്ലെറ്റ് നൽകുന്ന വാഗ്‌ദാനം. സ്കെച്ചേർസ്, അഡിഡാസ്, ലെവിറ്റോ, ഡോക് ആൻഡ് മാർക്ക്, വൈൽഡ് ക്രാഫ്റ്റ്, വുഡ്ലാൻഡ്, പുമാ, നൈക്ക്, ക്രോക്സ്, റീബോക്ക്, യു എസ് പോളോ, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങി നിരവധി രാജ്യാന്തര ബ്രാൻഡുകളുടെ വിവിധ മോഡലുകൾ ഇവിടെ ലഭ്യമാണ്. രാവിലെ 10 മണിമുതൽ രാത്രി 11 വരെയായിരിക്കും ഔട്ട്ലെറ്റ് പ്രവർത്തിക്കുക.

ഹോം ഫർണിഷിംഗ്‌ ഫാബ്രിക്‌സിന്റെ മൊത്ത വ്യാപാര മേഖലയിൽ ഗൾഫിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് ഡാസിൽ ഫാബ്രിക്സ്. കസ്റ്റമൈസ്ഡ് ഫർഷിണിങ് സാമഗ്രികളുടെ നിർമാണ യൂണിറ്റ് കൂടി ഗൾഫിൽ പ്രവർത്തിക്കുന്നുണ്ട്. ഫാബ്രിക് സൂഖ് എന്ന പേരിൽ ഖത്തറിലും കമ്പനി പ്രവർത്തിക്കുന്നു. യുഎസ് പോളോ ബ്രാൻഡിന്റെ കണ്ണൂരിലെ ഫ്രാഞ്ചൈസിയാണ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്പ്ലാഷ്. റെസ്റ്റോറന്റ് ശൃംഖലകൾ, സ്പോർട്സ് റീക്രീയേഷൻ സെന്റർ തുടങ്ങിയ പ്രോജക്ടുകളും കമ്പനിക്ക് കീഴിൽ നടന്നു വരുന്നു. ടെസ്റോ എന്ന പേരിൽ ഡാസിലിന്റെ മറ്റൊരു ബ്രാൻഡും വിപണിയിലുണ്ട്.

ഉത്ഘാടനത്തിന്റെ ഭാഗമായി ഈ മാസാവസാനം വരെ പ്രത്യേക വിലക്കുറവുകളും സമ്മാനക്കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഫൈസൽ കെ പി, സെയിൽസ് മാനേജർ മഹമൂദ് ചന്ദനം കണ്ടി, ഫിനാൻസ് മാനേജർ മുഹമ്മദ് മുഫാസ് വി കെ, ഫ്ലോർ മാനേജർ മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts