ദുബൈ: ഇന്ത്യയും യു എ ഇ യും നല്ല ബന്ധമാണ് കാലാ കാലങ്ങളായി സൂക്ഷിച്ചു വരുന്നതെന്ന് ഇന്ത്യൻ അംമ്പാസഡർ ഹിസ് എക്സലെൻസി സഞ്ജയ് സുധീർ. പുതുതായി ഇന്ത്യൻ അംബാസഡർ ആയി ചുമതല ഏറ്റ ശേഷം ആദ്യമായി ദുബൈ യിലെത്തിയ അദ്ദേഹം വിവിധ സംഘടനാ പ്രതിനിധികളുമായി ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ചർച്ച നടത്തി. ദുബൈ കെഎംസിസി യേ പ്രതിനിധീകരിച്ചു പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ, സെക്രട്ടറി അഡ്വ ഇബ്രാഹീം ഖലീൽ എന്നിവർ പങ്കെടുത്തു. ബി എൽ എസ് ഉൾപ്പെടെയുള്ള ഇന്ത്യൻ എംബസ്സിയുടെ എല്ലാ സേവനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കെഎംസിസി നേതാക്കൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി.
