Search
Close this search box.

യു എ ഇയിൽ ഇന്നും 1084 പ്രതിദിന കോവിഡ് കേസുകൾ / കോവിഡ് മരണമില്ല

uae covid 19 updates_june 10

യു എ ഇയിൽ ഇന്നും 1000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ. യു എ ഇയിൽ ഇന്ന് 2022 ജൂൺ 10 ന് പുതിയ 1084 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 876 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

1084 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 915,068 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,305 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 876 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  897,324 ആയി. 247,277 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1084 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 15,439 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts